തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു.99.70 വിജയശതമാനം. 4,17,864 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. 68604 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
951 സർക്കാർ സ്കൂളൂകളിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ.
4856 പേർ
ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിൽ . 99. 94ശതമാനമാണ് കണ്ണൂർ ജില്ലയിലെ വിജയശതമാനം.കുറവ് വയനാട്. പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളിൽ നൂറ് ശതമാനം വിജയം.
കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ മലപ്പുറം എടരിക്കോട് സ്കൂൾ
1,876 വിദ്യാർത്ഥികൾ
SSLC പ്രൈവറ്റ് പുതിയ സ്കീം വിജയശതമാനം 66.67%
കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി നാല് ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. വിവിധ സർക്കാർ വെബ്സൈറ്റുകളിൽ നിന്ന് നാല് മണി മുതൽ ഫലം അറിയാം. ഗൾഫ് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയത് 528 വിദ്യാർത്ഥികൾ. 504 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.
ലക്ഷദ്വീപ് സെന്ററുകളിലെ പരീക്ഷ ഫലം
സെൻററുകൾ 8
പരീക്ഷ എഴുതിയത് – 288
ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർ – 253
ശതമാനം – 97. 92
4 ലക്ഷദീപ് സെൻ്ററുകൾ 100 % വിജയം
പുനർമൂല്യനിർണയം 20 മുതൽ 25 വരെ ഓൺലൈനായി നൽകാം
സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ, ജൂൺ അവസാനം ഫലം, മൂന്ന് വിഷയങ്ങളിൽ സേ എഴുതാം
കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. കഴിഞ്ഞതവണ വിജയം 99.26%. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും
1,65,775 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിനായി അപേക്ഷിച്ചു
1,38,886 പേർ ഗ്രേസ് മാർക്ക് നേടി
24,422 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിലൂടെ ഫുൾ A+ നേടാനായി
മൂല്യനിർണയത്തിന് ഹാജരാകാത്ത 2721 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി
ജൂലൈ 5 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്
2024 ലെ SSLC പരീക്ഷ മാർച്ച നാല് മുതൽ നടത്താൻ ആലോചന
…..
3,60,692 സീറ്റുകൾ, ഹയർ സെക്കണ്ടറിയിൽ ലഭ്യം
33,030 VHടട സീറ്റുകൾ
ആകെ 4,65,141 സീറ്റുകൾ പഠനത്തിന് ലഭ്യം
ഫലമറിയാൻ
∙ എസ്എസ്എൽസി
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
∙ എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in
∙ ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in
∙ ടിഎച്ച്എസ്എൽസി (എച്ച്ഐ): http://thslchiexam.kerala.gov.in
∙ എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in
മൊബൈൽ ആപ്പുകൾ:
PRD live
Saphalam 2023
മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ് . 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29 നായിരുന്നു അവസാനിച്ചത്.
4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും 2,05,561 പേര്‍ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്. എയിഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതി. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്.
സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു.