എലത്തൂർ തീവെയ്പ്പ് കേസിൽ എൻഐഎ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ഷഹീൻ ബാഗ് സ്വദേശി ഹോട്ടലിലെ ശുചി മുറിയിൽ മരിച്ച നിലയിൽ

Advertisement

കൊച്ചി.ദുരൂഹത വീണ്ടും, എലത്തൂർ തീവെയ്പ്പ് കേസിൽ എൻഐഎ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ആളുടെ പിതാവ് കൊച്ചിയിലെ വോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ.ഡൽഹി ഷഹീൻ ബാഗ് സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് ഹോട്ടലിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടത്.ഇയാളുടെ മകൻ മുഹമ്മദ് മോനിസിനെ എൻഐഎ ചോദ്യം ചെയ്ത് വരുന്നതിനിടെയാണ് മുഹമ്മദ് ഷഫീഖിൻ്റെ മരണം.

ഇന്ന് രാവിലെ 6 മണിയോടെയാണ് ഡൽഹി ഷഹീൻ ബാഗ് സ്വദേശി മുഹമ്മദ് ഷഫീഖിനെ ഹോട്ടൽ ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കഴിഞ്ഞ 15 മുതൽ ഇയാളുടെ മകൻ മുഹമ്മദ് മോനിസിനെ എൻഐഎ കൊച്ചിയിൽ ചോദ്യം ചെയ്ത്ത് വരികയാണ്.ഈ മാസം 16നാണ് കടവന്ത്രയിലെ സിമ്രിൻ റസിഡൻസി എന്ന ഹോട്ടലിൽ അച്ഛനും മകനും മുറിയെടുക്കുന്നത്. ചോദ്യം ചെയ്യലിനായി മകനോടൊപ്പം എൻ ഐ എ ഓഫീസിലേക്ക് ഷഫീഖും പോയിരുന്നു.

രാവിലെ ബാത്ത് റൂമിൽ കയറിയ പിതാവ് കതക് തുറക്കാത്തതോടെ മകൻ തന്നെയാണ് ഹോട്ടൽ ജീവനക്കാരെ വിവരം അറിയിക്കുന്നത്. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എലത്തൂർ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ സിം കാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് മോനിസിന് ഇയാളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു.

Advertisement