തിരുവനന്തപുരം പള്ളിപ്പുറത്ത് കെ എസ് ആർ റ്റി സി ബസ് ഓട്ടോയിലിടിച്ച് നവജാത ശിശു ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം: പ്രവസ ശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോയവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ നവജാതശിശു ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്,മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ മണമ്പൂർ സ്വദേശിനി ശോഭ,ഓട്ടോഡ്രൈവർ സുനിൽ (34) എന്നിവരാണ് മരിച്ചത്.
രാത്രി എട്ടിന് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം മായിരുന്നു അപകടം. പരിക്കേറ്റ അനുവിനേയും അഞ്ചുവയസ്സുള്ള മകനെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നവജാതശിശു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ മറ്റൊരു ഓട്ടോറിക്ഷ, ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇടിച്ചും അപകടമുണ്ടായി ദൃക്സാക്ഷികൾ പറഞ്ഞു.

Advertisement