പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് നഗ്നതാപ്രദര്‍ശനം

Advertisement

കൊച്ചി. പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായുള്ള യാത്രയ്ക്കിടെ അത്താണിയിൽ വച്ചായിരുന്നു സംഭവം.
സഹയാത്രികന്‍റെ അടുത്ത് നിന്നും നേരിട്ട മോശമായ പെരുമാറ്റം യുവനടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്.

അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറിയത്. സമീപത്ത് വന്നിരുന്നു.. ബസിൽ കയറിയതുമുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും ശല്യം ചെയ്യാനും തുടങ്ങി. ഒടുവിൽ നഗ്നതാപ്രദർശനത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് ആണ് യുവതി പറയുന്നത്.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തതോടെ ഇറങ്ങി ഓടുകയും ഇതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ യുവതിക്കൊപ്പം കണ്ടക്ടറും ഡ്രൈവറും കൂടി ചേർത്ത് പിടികൂടുകയായിരുന്നു.

നെടുമ്പാശേരി പൊലീസിൻ്റെ അന്യേഷണത്തിൽ ആണ് കോഴിക്കോട് സ്വദേശി സവാദ് എന്നയാളാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

Advertisement