പാലായിൽ അജ്ഞാത വാഹനം തലയിലൂടെ കയറി തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം

Advertisement

കോട്ടയം. പാലായിൽ അജ്ഞാത വാഹനം തലയിലൂടെ കയറി തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം.
ഉസിലാംപെട്ടി സ്വദേശി മഹാലിംഗം ആണ് മരിച്ചത്.
ബസ് സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് രാത്രി ഇന്നലെ 8.30ഓടെയാണ് അപകടമുണ്ടായത്.
അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല.
റോഡരികിൽ ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും മദ്യപിച്ചു കിടക്കുന്നതാണെന്ന തെറ്റിദ്ധരണയിലായിരുന്നു നാട്ടുകാർ.
പിന്നീട് രക്തം വാർന്നൊഴുകുന്നത് കണ്ടതോടെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
പാലാ പോലീസ് തുടർനടപടികൾ ആരംഭിച്ചു.

Advertisement