പത്തനംതിട്ട.പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടത്തിയ കേസിൽ പ്രധാന പ്രതി നാരായണൻ നമ്പൂതിരിയെ തേടി അന്വേഷണസംഘം.പോലീസിന്റെയും വനംവകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് നാരായണൻ നമ്പൂതിരിയെയും കൂടെയുണ്ടായിരുന്ന ആളുകളെയും തേടി തമിഴ്നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്.
വനം വികസന കോർപ്പറേഷനിലെ രണ്ട് ജീവനക്കാർ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ നാരായണൻ നമ്പൂതിരിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇയാളെ പിടികൂടിയാലേ ആർക്കുവേണ്ടിയാണ് പൊന്നമ്പലമേട്ടിലെത്തിയതെന്നും ആരുടെയൊക്കെ സഹായമാണ് ലഭ്യമായതെന്നും ഉള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുകയുള്ളൂ.ഇതിനിടെ വനമോ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മൂഴിയാർ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും