തിരുവല്ല: കവിയൂർ ആഞ്ഞിലിത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവിടെ മരച്ചീനി കൃഷി ചെയ്യുന്ന ഒരു പറമ്പിലാണ് കുഞ്ഞിനെ കണ്ടത്.കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.