മാലിന്യം കൊണ്ട് പോകണം: കൊച്ചി കോർപ്പറേഷൻ്റെ മാലിന്യവണ്ടി തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തിൽ തടഞ്ഞു

Advertisement

കൊച്ചി: തൃക്കാക്കര നഗരസഭയിലെ മാലിന്യം കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ട് പോകണം എന്നാവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷൻ്റെ മാലിന്യവണ്ടികൾ തടഞ്ഞു.നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പൻ്റ നേതൃത്വത്തിൽ രാവില 7 മണിയോടെ ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ചേർന്നാണ് ചെമ്പുമുക്കിൽ മാലിന്യവണ്ടി തടഞ്ഞത്. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിന് ശേഷം കൊച്ചി കോർപ്പറേഷൻ പരിധിയിലെ മാലിന്യങ്ങൾ മാത്രമാണ് ബ്രഹ്മപുരത്തേക്ക് കൊണ്ട് വരുന്നത്.

Advertisement