ഉളിയക്കോവിൽ തീപിടുത്തം: കോടികളുടെ നഷ്ടം;ഏഴ് പേർ ആശുപത്രിയിൽ

Advertisement

കൊല്ലം:ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. പുക ശ്വസിച്ച് ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറ് മണിക്കുർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാ യൂണിറ്റുകൾ തീ അണയ്ക്കുന്നതിന് പരിശ്രമിച്ചു.
ഗോഡൗൺ പൂർണമായും കത്തി നശിച്ചു. രാത്രി 8.30ഓടെയാണ് അഗ്നിബാധ ഉണ്ടായത്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതിനുള്ള മരുന്നുകൾ സൂക്ഷിക്കുന്ന കെട്ടിടമായിരുന്നു.കഴിഞ്ഞ 15 വർഷമായി ഈ സ്ഥാപനത്തിലാണ് സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്.

Advertisement