തിരുവനന്തപുരം. ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹ സാഹചര്യത്തിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിനി അസ്മിയമരിച്ചതിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെൺകുട്ടിയുടെ അമ്മയിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും.നെയ്യാറ്റിൻകര എ.എസ്.പിയുടെ മേൽനോട്ടത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അസ്മിയയുടേത് തൂങ്ങി മരണം തന്നെയെന്ന് പോലീസ് ഉറപ്പിച്ചിരുന്നു.എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു
ബിജെപി ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മദ്രസയിലേക്ക് എബിവിപി നടത്തിയ മാർച്ച്
പോലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തും തള്ളിലുമാണ് കലാശിച്ചത്. സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍അനുകൂല ഗ്രൂപ്പുകള്‍ പെണ്‍കുട്ടിക്ക് നീതിവേണം എന്ന ആവശ്യവുമായി രംഗത്തുവന്നത് ശ്രദ്ധേയമായി. ഡിവൈഎഫ്ഐയുടെ വ്യാജ പ്രഫൈലില്‍ പ്രതിഷേധം പ്രത്യക്ഷപ്പെട്ടതിന് പിന്നിലും സംഘപരിവാര്‍ ഗ്രൂപ്പുകളാണെന്നാണ് കരുതുന്നത്. ഡിവൈഎഫ്ഐ നേതാക്കള്‍ തങ്ങള്‍ അത്തരത്തില്‍ പ്രതിഷേധിച്ചില്ലെന്നും സംഘടനയുടെ പേരില്‍ പ്രതിഷേധിച്ചവരെ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു. ഇത് മറ്റുതരത്തില്‍ വ്യാപക അധിക്ഷേപത്തിന് ഉപയോഗിക്കപ്പെട്ടു.
പിന്നീട് ഡിവൈഎഫ്ഐക്ക് പ്രതികരണവുമായി രംഗത്തു വരേണ്ടിവന്നു. യുപിയിലും ജമ്മുവിലും ഒക്കെ നടക്കുന്ന പീഡനങ്ങള്‍ക്കും ദുരൂഹമരണങ്ങള്‍ക്കും എതിരെ മാത്രമേ പ്രതികരിക്കുകയുള്ളോ എന്ന ചോദ്യമാണ് ഈ വിഭാഗം ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിനും യൂത്ത്കോണ്‍ഗ്രസിനും ഇത്തരം സന്ദര്‍ഭങ്ങളില്‍പ്രതികരിക്കുന്ന മനുഷ്യാവകാശ ബാലാവകാശ പ്രവര്‍ത്തകര്‍ക്കും സെലിബ്രിറ്റികള്‍ക്കുമൊക്കെ എതിരേ വിമര്‍ശനം രൂക്ഷമാണ്. സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ എല്ലാം അസ്മിയയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പോസ്റ്റുകളുണ്ട്.