കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആള്‍മാറാട്ടം നടത്തിയത് വിവാദമായി

Advertisement

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ യുയുസി തെരഞ്ഞെടുപ്പില്‍ ആള്‍ മാറാട്ടമെന്ന് ആരോപണം. പരാതിയില്‍ പ്രിന്‍സിപ്പലിനോട് കേരള സര്‍വ്വകലാശാല റിപ്പോര്‍ട്ട് തേടും. സംഭവത്തില്‍ ഡിജിപ്പിക്ക് കെഎസ് യു പരാതി നല്‍കി. യുയുസി ആയി ജയിച്ച എസ്എഫ്‌ഐ പാനലിലെ അനഘയെ മാറ്റി എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേര്‍ കോളേജില്‍ നിന്ന് സര്‍വ്വകലാശാലക്ക് കൈമാറിയെന്നും മത്സരിക്കാത്ത വിശാഖിനെ യുയുസി ആക്കി എന്നാണ് പരാതി. നിരവധി പരാതികളാണ് സര്‍വ്വകലാശാലക്ക് ലഭിച്ചത്.

ആരോമല്‍, അനഖ എന്നിങ്ങനെ എസ്എഫ്‌ഐയുടെ രണ്ട് പേരാണ് യുയുസിയായി കോളേജില്‍ നിന്ന് വിജയിച്ചത്. ഇതില്‍ അനഘയുടെ പേരിന് പകരമാണ് വിശാഖിന്റെ പേര് സര്‍വ്വകലാശാലയ്ക്ക് കൈമാറിയത്. അനഘ രാജിവെച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്. രാജിവച്ച് സ്ഥാനത്തേക്ക് വിശാഖിന്റെ പേര് ശുപാര്‍ശചെയ്തുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യാനാവില്ല. പാര്‍ട്ടി സമ്മര്‍ദ്ദത്തില്‍ അധികൃതര്‍ ഈ നീക്കം നടത്തിയെന്നാണ് കരുതുന്നത്.

Advertisement