തിരൂര്‍.നവതിയുടെ നിറവിലേക്കു കടക്കുന്ന മലയാളത്തിന്‍റെ മഹാപുണ്യം എം ടി ക്കു മലയാളത്തിന്റെ ആദരം. തിരൂർ തുഞ്ചൻ പറമ്പിൽ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നടൻ മമ്മുട്ടി മുഖ്യ അതിഥിയായ ജനകീയ സമ്മേളനം എം ടി ക്കു ഭാഷാ പിതാവിന്റെ മണ്ണിന്റെ നല്ല സ്‌നേഹദരാമായി മാറി.
മലയാള ഭാഷയ്ക്ക് ലഭിച്ച രത്നമായ എം ടി വാസുദേവൻ നായർക്കു ഭാഷപിതാവിന്റെ സ്മരണകൾ ഇരമ്പുന്ന മണ്ണിൽ അക്ഷരാർത്ഥത്തിൽ ഒരു ജനകീയ സ്‌നേഹാദരമാണ് ഒരുങ്ങിയത്. തുഞ്ചൻ പറമ്പിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ സാദരം എം ടി ഉത്സവത്തിന് തിരി തെളിയിച്ചു.
മലയാള സാഹിത്യത്തിലെ മത നിരപേക്ഷതയുടെയും മാനുഷീക, നവോത്ഥാന മൂല്യങ്ങളുടെ കാവലാളാണ് എം ടി എന്നു നാലു കെട്ടും അസുരവിത്തും ഉദ്ധരിച്ചു പിണറായി പറഞ്ഞു
തന്റെ ഗുരുവാണ് എം ടി എന്നും കിട്ടിയ പുരസ്‌കാരങ്ങൾ എല്ലാം എം ടി ക്കുള്ള ഗുരു ദക്ഷിണയാണെന്നും
നടൻ മമ്മുട്ടി പറഞ്ഞു. എം ടി യുടെ എല്ലാം കഥാപാത്രങ്ങളായും താൻ മനസ്സിൽ മാറിയിട്ടുണ്ട് എന്നും മമ്മുട്ടിയുടെ വാക്കുകൾ.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. നോവലിസ്റ്റ് സി രാധാകൃഷ്ണൻ, മന്ത്രി വി അബ്ദു റഹ്മാൻ, തുഞ്ചൻ ട്രെസ്റ്റ് ഭാരവാഹികളായ പി നന്ദകുമാർ എംഎല്‍എ, ഡോ കെ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രി എം ടി യെ ഹാരർപ്പണം ചെയ്തു ശിൽപ്പം നൽകിയാണ് ആദരിച്ചത്. വൈശാലിയും എംടി യും മരത്തിൽ കൊത്തിയ ശില്പമാണ് എം ടി ക്കു സമ്മാനമായി നൽകിയത്.