സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ അമിതമായി ചികിത്സാ ചിലവ് ഈടാക്കുന്നു,മുഖ്യമന്ത്രി

Advertisement

മലപ്പുറം.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ അമിതമായി ചികിത്സാ ചിലവ് ഈടാക്കലിനെതിരെ തുറന്നടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ ഒരു കണക്കുമില്ലാതെ വൻ തുക ഈടാക്കുകയാണ്. സുതാര്യത ഇല്ലാതെ യാണ് ചികിത്സാ ചിലവ് അമിതമായി വർധിപ്പിച്ചു രോഗികളെ ബുദ്ധിമുട്ടിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കാടാമ്പുഴ ദേവസ്വത്തിന്റെ സൗജന്യ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയും ഡയാലിസിസ് സെന്ററും നാടിനു സമർപ്പിച്ചു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികൾക്കെതിരെ തുറന്നടിച്ചത്.

സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും ഒരു പുതിയ മാതൃക തീർത്തിരിക്കുകയാണ് കാടാമ്പുഴ ഭഗവതി ദേവസ്വം. നിർധനരായ ആർക്കും ഇനി ഡയാലിസിസ് ഉൾപ്പടെ വൃക്ക രോഗ ചികിത്സ ദേവസ്വം സൗജ്യന്യമായി നൽകും. ഉന്നത നിലവാരത്തിലുള്ള ഹൈ ടെക് മെഡിക്കൽ സെന്റർ വൻ ജന പങ്കാളിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യ ആശുപത്രികളുടെ അമിത ബില്ല് ഈടാക്കലിനെ മുഖ്യമന്ത്രി രുക്ഷമായി വിമർശിക്കുക ആയിരുന്നു. സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ സദ്യമല്ലാത്ത അവസ്ഥയാണിപ്പോൾ. അമിതമായ ചാർജ് സുതാര്യത ഇല്ലാതെ ഈടാക്കുകയാണ്. അവയവമാറ്റം പോലുള്ള അടിയന്തിര ശാസ്ത്രക്രിയ്ക്ക് വല്ലാത്ത അമിത ബില്ല് ചുമത്തുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചും.

കടാമ്പുഴ ക്ഷേത്രത്തിന്റെ സാമൂഹ്യ സേവന പദ്ധതിയെ മുഖ്യമന്ത്രി പ്രശംസിച്ചു. മറ്റു ക്ഷേത്രങ്ങളും ഇത് മാതൃകാക്കണം എന്നും പിണറായി പറഞ്ഞു.
മന്ത്രി വി അബ്ദു റഹ്‌മാൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി ഉൾപ്പടെ നിരവധി പ്രമുഖർ സംസാരിച്ചും

Advertisement