ബാലരാമപുരത്തു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത മദ്രസയില്‍ഹോസ്റ്റല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല

Advertisement

തിരുവനന്തപുരം. ബാലരാമപുരത്തു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത മദ്രസയില്‍
ഹോസ്റ്റല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
അനുമതി അപേക്ഷ പഞ്ചായത്തിന്റെ പരിഗണനയിലാണ്.അതേ സമയം പെണ്‍കുട്ടിയെ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നു
മദ്രസ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ബാലരാമപുരത്തു പ്രവര്‍ത്തിക്കുന്ന മതപഠന സ്ഥാപനത്തില്‍
ബീമാപള്ളി സ്വദേശിയായ ആസ്മിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ചിരുന്നു.എന്നാല്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് ആസ്മിയ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു സ്ഥാപനത്തില്‍ തുടരാന്‍ ആവില്ലെന്നും കൂട്ടിക്കൊണ്ട് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.ഇതോടെയാണ് ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍
ദുരൂഹത ഉയര്‍ന്നത്.മാതാപിതാക്കളുടെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമെന്നു
മദ്രസ പ്രിന്‍സിപ്പല്‍ മുഹമ്മദ് ജാഫര്‍ പറഞ്ഞു.

അസ്മിയയെ കാണാന്‍ എത്തിയപ്പോള്‍ മാതാവിനെ തടഞ്ഞിട്ടില്ലെന്നും,ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ജാഫര്‍ പറഞ്ഞു.

അതേ സമയം സ്ഥാപനത്തിന് ഹോസ്റ്റല്‍ നടത്തിപ്പിനുള്ള അനുമതി ലഭിച്ചിട്ടില്ല.
അപേക്ഷ പഞ്ചായത്തിന്റെ പരിഗണനയിലാണ്.ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ബാലരാമപുരം പോലീസ് അന്വേഷിച്ചു വരികയാണ്.

Advertisement