ആശുപത്രിയില്‍ കിടക്കുന്ന ആളെക്കാണാന്‍ യുവതിയെ കൂട്ടി കൊണ്ടു പോയി ബലാല്‍സംഗം,ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ പിടിയില്‍

Advertisement

പത്തനംതിട്ട . യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രമാടം തെങ്ങുംകാവ് മംഗലത്ത് അനീഷ് കുമാര്‍ (41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന രഞ്ജിത് (34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26ന് രാത്രി യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും കാറില്‍ കയറ്റി ഇടവഴിയിലൂടെയും മറ്റും ഓടിച്ച് മൈതാനത്തിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍ ഒരാള്‍ ബന്ധുവുമാണ്. ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ ഭാര്യ സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കാണാന്‍പോയവഴിയാണ് അക്രമം. കോന്നി ഡി വൈ എസ് പി രാജപ്പന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ് ഐ മാരായ സജു ഏബ്രഹാം, രവീന്ദ്രന്‍ എ ആര്‍, എസ് സി പി ഓ രഞ്ജിത്, സി പി ഓമാരായ ബിജു വിശ്വനാഥ്, അല്‍സാം, പ്രസൂണ്‍, ഷിനു, ദീനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഒന്നാം പ്രതി അനീഷ് 2018 മുതല്‍ കോന്നി പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണം, അടിപിടി ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രണ്ടാം പ്രതി 2013 മുതല്‍ തീവയ്പ്പ്, മോഷണം, സ്ത്രീകള്‍ക്ക് നേരേ അതിക്രമം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി കോന്നി കേസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രതിയായിട്ടുണ്ട്. 2018 ലെ മോഷണക്കേസില്‍ ഇവര്‍ കൂട്ടുപ്രതികളാണ്.

Advertisement