കൊച്ചി:
കളമശ്ശേരി മെഡിക്കൽ കോളജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗി പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കായി മെഡിക്കൽ കോളജിലെത്തിയതായിരുന്നു ഡോയൽ. ചികിത്സ നൽകുന്നതിനിടെ ഇയാൾ മുഖത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടർ ഇർഫാൻ ഖാൻ പറയുന്നു. ഡോയൽ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.