2023 മെയ് 16 ചൊവ്വ
BREAKING NEWS
👉തൃശൂർ -പാലക്കാട് ദേശീയപാതയിൽ വാഹനാപകടത്തിൽ 12 പേർക്ക് പരിക്ക്
👉 മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശികൾ
👉 കോന്നിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർ മരിച്ചു.പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 7 മണിക്കാണ് അപകടം, എം എസ് മധുവാണ് മരിച്ചത്.
👉 മഹാരാഷ്ട്രയിലെ അകോളയിൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
👉 പാർട്ടിയില്ലെങ്കിൽ നേതാക്കൾ വട്ടപ്പൂജ്യം എന്ന് ഡി കെ.ശിവകുമാർ.
ചർച്ചയ്ക്കായി ഉച്ചയ്ക്ക് ദില്ലിയിലേക്ക്.
👉 എസ് എൻ കോളജ് ഫണ്ട് ; വെള്ളാപ്പള്ളി സുപ്രീം കോടതിയിൽ
കേരളീയം
🙏എസ്എസ്എല്‍സി പരീക്ഷ ഫലം ശനിയാഴ്ചയും ഹയര്‍സെക്കന്‍ഡറി ഫലം ഈ മാസം 25 നും പ്രസിദ്ധീകരിക്കും. 4,19,362 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഫോക്കസ് ഏരിയ ഇല്ലാതെ എല്ലാ പാഠഭാഗങ്ങളില്‍നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു.
🙏എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണയത്തില്‍ രേഖകള്‍ നല്‍കാതെ 3006 അധ്യാപകര്‍ വിട്ടുനിന്നു. ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

🙏ശബരിമലയിലെ അരവണയുടെ സാമ്പിളില്‍ ഗുണനിലവാര പരിശോധന നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഏലയ്ക്കായിലെ കീടനാശിനിയുടെ അളവു കൂടുതലാണെന്നു കണ്ട് വിതരണം തടഞ്ഞ അരവണ വീണ്ടും പരിശോധിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
🙏എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി തസ്തിക സംവരണ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പിലീല്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്കും നോട്ടീസ് അയച്ചു. ഭിന്നശേഷി തസ്തിക പാലിക്കാതെ നിയമനം നടത്തിയ അധ്യാപകരെ പിരിച്ചുവിടരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.
🙏ദുരന്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിനു ലഭിച്ച സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടയുകയും ചെയ്തു. കേരളത്തിനു സഹായം തേടിയുള്ള വിദേശയാത്രകള്‍ക്ക് അനുമതി നിഷേധിച്ചെന്നും മുഖ്യമന്ത്രി പാലക്കാട് എല്‍ഡിഎഫ് സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
🙏ആലുവ- അങ്കമാലി മേഖലയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ 20, 21, 22 തീയതികളില്‍ പരശുറാം എക്സ്പ്രസ് അടക്കം എട്ടു ട്രെയിനുകള്‍ റദ്ദാക്കി. 20 ലെ മംഗലൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ പരശുറാം, 21 ലെ നാഗര്‍കോവില്‍- മംഗളൂരൂ സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്, കൊച്ചുവേളി – നിലമ്പൂര്‍ റോഡ് രാജാ റാണി എക്സ്പ്രസ്, തിരു: സെന്‍ട്രല്‍ – മഥുരൈ അമൃത എക്സ്പ്രസ്, കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ് രഥ്, 22 ലെ നിലമ്പൂര്‍ റോഡ് – കൊച്ചുവേളി രാജാ റാണി എക്സ്പ്രസ്, മഥുരൈ – തിരു: സെന്‍ട്രല്‍ അമൃത എക്സ്പ്രസ്, ലോകമാന്യ തിലക് – കൊച്ചുവേളി ഗരീബ് രഥ് എന്നിവയാണ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ക്കു ഭാഗിക നിയന്ത്രണം. 21 ന് തിരുവനന്തപുരം സെന്‍ട്രല്‍ – ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസും ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസും എറണാകുളം വരെ മാത്രം. തിരിച്ചുള്ള യാത്രയ്ക്ക് ഇരു ട്രെയിനുകളും എറണാകുളത്തുനിന്നാണു പുറപ്പെടുക. പാലക്കാട് – എറണാകുളം മെമു ചാലക്കുടി വരെ മാത്രമേ സര്‍വീസ് നടത്തൂ. തിരിച്ചുള്ള യാത്രയ്ക്കു ചാലക്കുടിയില്‍നിന്നാണു പുറപ്പെടുക. 22 ന് ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും. 22 ന് കണ്ണൂര്‍ – എറണാകുളം എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ.
🙏കൊല്ലത്തെ ബ്യൂട്ടീഷന്‍ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. കൊല്ലം മുഖത്തല സ്വദേശിനിയായ
സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് 2020 മാര്‍ച്ച് 20 നു കൊലപ്പെടുത്തിയെന്നാണ് കേസ്.
🙏ജനതാദള്‍ എസുമായി ലയിക്കേണ്ടെന്ന് ലോക് താന്ത്രിക് ജനതാദള്‍. ഇരു പാര്‍ട്ടികളും എല്‍ഡിഎഫിലെ ഘടകക്ഷികളാണ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍
ജെഡിഎസ് ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാടെടുക്കാത്തതുമൂലമാണ് ലയനം വേണ്ടെന്ന് എം.വി. ശ്രേയംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡിയിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം.
🙏കൊച്ചി കടലില്‍ പാക് ബോട്ടില്‍നിന്ന് 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായ പ്രതി പാക്ക് പൗരന്‍ സുബൈര്‍ ദെറക്ഷാന്‍ഡേയെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. മയക്കുമരുന്നുമായി എത്തിയ ഇതര ബോട്ടുകളേയും ഇടപാടുകാരേയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തെരയുന്നുണ്ട്. മയക്കുമരുന്ന് എത്തിച്ച കപ്പല്‍ മുക്കിക്കളഞ്ഞെന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
🙏പട്ടാമ്പിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി. പട്ടാമ്പി പോലീസ് സ്റ്റേഷനു സമീപമാണു സംഭവം. പ്രവര്‍ത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റു ചെയ്തു നീക്കി.
🙏ബിജെപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നു മുഖ്യമന്ത്രിയും സി പി എം നേതാക്കളും ആഹ്വാനം ചെയ്യുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ണാടകത്തില്‍ സിപിഎം ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരേ നാലിടത്തു മല്‍സരിച്ചു. രണ്ടിടത്ത് ബിജെപി ജയിച്ചു. ഇങ്ങനെ ബിജെപിയെ ജയിപ്പിക്കാന്‍ സഹായിച്ചവരാണു സിപിഎമ്മെന്നും സുധാകരന്‍.
🙏അനധികൃത ഖനനം നടത്തിയതിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ തിരുവനന്തപുരത്തെ കോവാനന്റ് സ്റ്റോണ്‍ ക്വാറിക്കു വിധിച്ച 41.46 കോടി രൂപയുടെ പിഴശിക്ഷയ്ക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ട്രൈബ്യൂണല്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്തില്ല.
🙏ഭാര്യയെ മര്‍ദിച്ച് മുറിയില്‍ പൂട്ടിയിട്ടെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരനെ മര്‍ദിച്ച് ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിബിന്‍ ലോബോക്കാണ് പരിക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമിനെ പോലീസ് തെരയുന്നു.

ദേശീയം
🙏കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു സിദ്ധരാമയ്യക്ക് 85 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. 45 നിയമസഭാംഗങ്ങളാണ് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ പിന്തുണച്ചത്. ആറ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നു നിലപാടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി ആരെന്ന് ഇന്നു പ്രഖ്യാപിച്ചേക്കും.
🙏ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്‍ഡിയാഗോ മാര്‍ട്ടിന്റെ 457 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോയമ്പത്തൂരിലെ വീട്ടിലും ഓഫീസിലും റെയ്ഡു നടത്തിയശേഷമാണ് നടപടി.
🙏അദാനിക്കെതിരായ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടു സംബന്ധിച്ച അന്വേഷണത്തിന് ആറു മാസം വേണമെന്ന സെബിയുടെ അപേക്ഷയില്‍ ഉത്തരവ് ഇന്ന്. 2016 മുതല്‍ അന്വഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന് സെബി വ്യക്തമാക്കിയിരുന്നു. അദാനി വിഷയത്തില്‍ അന്വേഷണത്തിനു മൂന്നു മാസത്തെ സമയം മതിയെന്നായിരുന്നു കോടതിയുടെ അഭിപ്രായം.
🙏സര്‍ക്കാര്‍ ജോലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്ന റോസ്ഗര്‍ മേള പദ്ധതിയുടെ ഭാഗമായി 71,000 നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വിതരണം ചെയ്യും. ഇവരെ പ്രധാനമന്ത്രി വെര്‍ച്വലായി അഭിസംബോധന ചെയ്യും. രാജ്യത്തെ 45 സ്ഥലങ്ങളിലായാണു മേള നടത്തുന്നത്.
🙏തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയായിരുന്ന ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തലാഖ് ചോദ്യം ചെയ്തുള്ള മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. കേസില്‍ മുഹമ്മദ് ഷമിയെ കക്ഷിയാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
🙏ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 കോടി രൂപ തട്ടിയെടുക്കാനാണ് മകന്‍ ആര്യന്‍ ഖാനെ ലഹരി കള്ളക്കേസില്‍ കുടുക്കിയതെന്ന് സിബിഐയുടെ എഫ്ഐആര്‍. മഹാരാഷ്ട്ര എന്‍സിബി മുന്‍ സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡേക്കെതിരേയാണ് എഫ്ഐആര്‍. പിന്നീട് 18 കോടി രൂപ കൈമാറാമെന്ന് ഉറപ്പിക്കുകയും 50 ലക്ഷം മുന്‍കൂറായി വാങ്ങുകയും ചെയ്തെന്ന് എഫ്ഐആറില്‍ ആരോപിക്കുന്നു. കിരണ്‍ ഗോസാവി എന്നയാളുമായി ചേര്‍ന്നാണ് ഗൂഢാലോചന നടത്തി പദ്ധതി ആസൂത്രണം ചെയ്തതെന്നും എഫ്ഐആറില്‍ പറയുന്നു.

🙏താനൊരു ഒറ്റയാനാണെന്ന് കര്‍ണാടകത്തില്‍ മുഖ്യമന്ത്രിക്കസേരയ്ക്കു സാധ്യത കുറവെന്നു ബോധ്യപ്പെട്ട കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും ഡല്‍ഹിക്കു പോകുമെന്നും അദ്ദേഹം വെളിപെടുത്തി. ബെംഗളുരുവില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രതികരണം. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
🙏കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഇന്നും ചര്‍ച്ച തുടരുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച തുടരുകയാണെന്നും ഒരു ദിവസം കൂടി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
🙏രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അടി മൂക്കുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനവുമായി സച്ചിന്‍ പൈലറ്റ്. ബിജെപിയുടെ മുന്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളില്‍ 15 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങുമെന്നു സച്ചിന്‍ മുന്നറിയിപ്പ് നല്‍കി. അഞ്ചു ദിവസമായി രാജസ്ഥാനില്‍ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് സച്ചിന്റെ മുന്നറിയിപ്പ്.
🙏ദുബായ് – അമൃത്സര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി ഉപദ്രവിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലായിരുന്ന രജീന്ദര്‍ സിംഗ് എന്ന ജലന്തര്‍ സ്വദേശിയാണു പിടിയിലായത്.
🙏ആംബുലന്‍സ് വാടകയായ എണ്ണായിരം രൂപ നല്‍കാനില്ലാതെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു പിതാവ് പോയത് ബസിലിരുന്ന്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്ന് കാളീഗഞ്ചിലെ വീട്ടിലേക്ക് അഷിം ദേവശര്‍മ എന്നയാളാണ് അഞ്ചുമാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ കൊണ്ടുപോയത്.
അന്തർദേശീയം
🙏പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹരികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ഖാന്‍ മുന്‍കൂര്‍ ജാമ്യം തേടി ലാഹോര്‍ ഹൈക്കോടതിയില്‍. റിയല്‍ എസ്റ്റേറ്റ് അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിയും കോടതിയില്‍ ഹാജരായി. ഇവര്‍ക്കു ജാമ്യം അനുവദിച്ചു.
🙏ജനന നിരക്കു നിയന്ത്രിക്കാന്‍ കര്‍ശന നടപടികളെടുത്തിരുന്ന ചൈനയില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ആകര്‍ഷകമായ പദ്ധതികളുമായി സര്‍ക്കാര്‍. പുതുയുഗം എന്നു പേരിട്ട പദ്ധതിയനുസരിച്ച് വിവാഹവും പ്രസവവും പ്രോല്‍സാഹിപ്പിക്കാന്‍ നികുതി ഇളവുകളും ഭവന സബ്സിഡികളും അടക്കം നിരവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. 20 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും.

കായികം
🙏ജര്‍മ്മനിയിലെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ പ്ലാന്റില്‍ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 53 വയസുള്ള ഒരാള്‍ പ്ലാന്റില്‍ പ്രവേശിച്ച് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്
🙏 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 ലെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് തകര്‍ത്താണ് ഗുജറാത്ത് പ്ലേ ഓഫില്‍ കടന്നത്. ഈ തോല്‍വിയോടെ സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി.
🙏 58 പന്തില്‍ 101 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ ഗുജറാത്ത് പടുത്തുയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.