ഇടുക്കി.തമിഴ്നാട് വനമേഖലയിൽ നിന്ന് അരിക്കൊമ്പൻ കാട്ടാന മേഘമലയിലെ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മണലാർ എസ്റ്റേറ്റ് റോഡിലൂടെ കൊമ്പൻ നടന്നു നിങ്ങുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ ഉള്ളത്. മണലാർ എസ്റ്റേറ്റിലെ റേഷൻ കട ആക്രമിച്ച് പോകുമ്പോഴുള്ളതാണ് ദൃശ്യങ്ങൾ. കഴുത്തിലുള്ള ജിപിഎസ് കോളർ ഉൾപ്പെടെ കണ്ടാണ് അരിക്കൊമ്പൻ തന്നെയാണിതെന്ന് ഉറപ്പിച്ചത്. നിലവിൽ തമിഴ്നാട് വനംവകുപ്പിന്റെ പ്രത്യേകസംഘം അരിക്കൊമ്പനെ നിരീക്ഷിക്കാനായി മേഘമലയിൽ തുടരുന്നുണ്ട്. ജിപിഎസ് കോളറിൽ നിന്നുള്ള അവസാന സിഗ്നൽ ലഭിക്കുമ്പോൾ അരിക്കൊമ്പൻ മേഘമലയിലെ ഉൾവനത്തിലാണ് ഉള്ളത്.