കൊട്ടാരക്കര.താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുത്തേറ്റ പൊതുപ്രവർത്തകന്‍ ബിനു . അക്രമം ഉണ്ടായപ്പോൾ പൊലീസ് പ്രതിരോധിക്കാൻ ശ്രമിച്ചില്ലെന്ന് ബിനു ആരോപിച്ചു. അക്രമത്തിന് തൊട്ടുമുമ്പു വരെ പ്രതീ ശാന്തനായിരുന്നു എന്നതും ശരിയല്ലെന്നാണ് ബിനുവിന്‍റെ വാദം. അതേസമയം പ്രതി സന്ദീപിനായി അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
അക്രമം നടക്കുമ്പോൾ പൊലീസ് കാഷ്വാലിറ്റിക്കും പുറത്താണ് നിന്നത് ,മാത്രമല്ല അക്രമം ഉണ്ടായപ്പോൾ പൊലീസ് പ്രതിരോധിക്കാനേ ശ്രമിച്ചില്ല. പുറകിലേക്ക് മാറിപ്പോവുകയാണ് ചെയ്തത്. ആരെങ്കിലും ഒപ്പം വന്നാലേ സന്ദീപിനെ ആശുപത്രിയിൽ കൊണ്ട് പോകൂ എന്ന് പൊലീസ് നിർബന്ധം പിടിച്ചുവെന്നും ബിനു ആരോപിക്കുന്നു.
പ്രതി അക്രമത്തിന് തൊട്ട് മുൻപ് വരെ ശാന്തനെന്ന പൊലീസ് വാദവും തെറ്റെന്നാണ് ബിനുവിൻ്റെ വാദം. പൊലീസിനോടും ഡോക്ടർമാരോടും പ്രതി തട്ടിക്കയറിയിരുന്നു. എന്നാൽ അന്നേ ദിവസം സന്ദീപ് മദ്യപിച്ചിരുന്നില്ല എന്നാണ് ബിനുവും അയൽവാസികളും പറയുന്നത്. എന്നാല്‍ മറ്റെന്തെങ്കിലും ലഹരി ഉപയോയിച്ചിരുന്നോ എന്നകാര്യം തങ്ങള്‍ക്ക് വ്യക്തമല്ല.
പ്രതിക്ക് മാനസിക പ്രശ്നങ്ങളിൽ ഇല്ലെന്ന റിപ്പോർട്ടിനെ തുടർന്ന് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും.