താനൂർ. ബോട്ടപകട കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണത്തിനായി പോലീസ് . കുസാറ്റിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായം പ്രത്യേക അന്വേഷണ സംഘം തേടി . വിദഗ്ധ സംഘം ഇന്ന് താനൂരിൽ അപകടത്തിൽ പെട്ട അറ്റ്ലാന്റിക് ബോട്ടിൽ പരിശോധന നടത്തിയേക്കും .
കേസിൽ ബോട്ടുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു . ബോട്ടുടമയും , ബോട്ട് ഓടിച്ചിരുന്ന സ്രാങ്കുമടക്കം 10 പേരാണ് പിടിയിലായത് . ബോട്ടിന് വിനോദ സഞ്ചാരത്തിനുള്ള അനുമതി ലഭിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് പോലീസ് തീരുമാനം . ഇതിനായി പോർട്ട് ഓഫീസ് ജീവനക്കാരുടെയും മൊഴി രേഖപ്പടുത്തും
അതെ സമയം സംഭവത്തിൽ മന്ത്രി വി അബ്ദുറഹ്മാന് നേരെ വിമർശനം കടുപ്പിക്കുകയാണ് മുസ്ലിം ലീഗ്.ബോട്ട് ഉടമയുമായി മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് എംകെ മുനീർ എംഎൽഎ.
ഗുണ്ടായിസത്തിന്റെ രീതിയിൽ ആണ് മന്ത്രിയുടെ സംസാരം ,അത് സ്വന്തം വീട്ടിൽ വെച്ചാൽ മതി എന്നും എംകെ മുനീർ പറഞ്ഞു.കെഎം ഷാജിക്ക് നേരെ ഉള്ള മന്ത്രിയുടെ പ്രകോപന പ്രസംഗമാണ് മുനീറിനെ ചൊടിപ്പിച്ചത് .