തിരുവനന്തപുരം.എ ഐ ക്യാമറ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും എസ് ആര്‍ ഐ ടി കമ്പനിയുടെ വക്കീല്‍ നോട്ടീസ്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത്. തെളിവുകള്‍ സഹിതം മറുപടി നല്‍കുമെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.
എ ഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടിയാണ്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും ആരോപിച്ചിരുന്നു. ഇതിന് എതിരെയാണ് എസ്.ആര്‍.ഐ.ടി കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. അതിനിടെ എ.ഐ കാമറ പദ്ധതി കേരള സര്‍ക്കാരിന്റെ സൃഷ്ടിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു