കൊച്ചി. മറൈന്‍ഡ്രൈവില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയ രണ്ട് വിനോദസഞ്ചാര ബോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്‍റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. 20 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ നാൽപതോളം പേരെയാണ് കയറ്റിയത്. ഇരുബോട്ടിലെയും സ്രാങ്കുമാരായ നിഖില്‍, ഗണേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
താനൂർ ബോട്ട് അപകടത്തിന് പിന്നാലെ സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലകളിലെ ബോട്ട് സർവീസുകളിൽ പോലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ സെന്‍ട്രല്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മാരിടൈം ബോര്‍ഡിന് പൊലീസ് ശുപാര്‍ശ ചെയ്യും.