മോഖ,സംസ്ഥാനത്ത് ഇടി മിന്നലും കാറ്റും ചേര്‍ന്ന മഴ തുടരാൻ സാധ്യത

Advertisement

മോഖ അതിശക്തമായ ചുഴലിക്കാറ്റിന്റെ കണ്ണ്  മണിക്കൂറിൽ 240 km കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന്  ഉച്ചയോടെ മണിക്കൂറിൽ 210കി.മീ വരെവേഗതയിൽ ബംഗ്ലാദേശ് – മ്യാൻമർ  തീരത്ത് മോഖ കരയിൽ പ്രവേശിക്കാൻ സാധ്യത. മേഖലയിൽ കനത്ത നാശ നഷ്ടത്തിനും സാധ്യത.മോഖ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ  സംസ്ഥാനത്ത് ഇടി മിന്നലും കാറ്റോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്.  മലയോര മേഖലകളിൽ ശക്തമായ മഴക്കും സാധ്യത പ്രവചിക്കുന്നു.
കേരള കർണാടക  ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.എന്നാൽ
തമിഴ്നാട് തീരം, കന്യാകുമാരി  പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കൂടാതെ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൽസ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.വടക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്ന നിർദ്ദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ്  നൽകിയിട്ടുണ്ട്.

Advertisement