കൊച്ചി. മയക്കുമരുന്ന് വേട്ട. കസ്റ്റഡിയിൽ ആയ പാക്കിസ്ഥാൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.
അതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നും വീണ്ടും കസ്റ്റഡി അനുവദിക്കണമെന്നും അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടേക്കും.മയക്കുമരുന്ന് കടത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.2500 കിലോ മെത്താഫെറ്റാമിൻ ആണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നേവിയും എൻസിബിയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിരുന്നത്.
Home News Breaking News മയക്കുമരുന്ന് വേട്ട, കസ്റ്റഡിയിൽ ആയ പാക്കിസ്ഥാൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും