തിരുവനന്തപുരം. സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു മുതല്‍ സ്മാര്‍ട്ടാകുന്നു. ആദ്യഘട്ടത്തില്‍ 108 റേഷന്‍ കടകളാണ് പണമിടപാട് ഉള്‍പ്പെടെയുള്ള ഇതര സേവനങ്ങളിലേക്ക് കടക്കുന്നത്. ഘട്ടംഘട്ടമായി മുഴുവന്‍ റേഷന്‍ കടകളും കെ സറ്റോറുകളായി മാറും.
കഴിഞ്ഞ 60 വര്‍ഷത്തെ റേഷന്‍ കടകളുടെ പരമ്പരാഗത വിതരണ രീതിക്കാണ് മാറ്റം വരുന്നത്. പൊതുവിതരണ രംഗത്ത് വന്‍മാറ്റങ്ങളോടെ, റേഷന്‍ കടകളെന്ന സങ്കല്‍പ്പത്തെ തന്നെ പൊളിച്ചെഴുതിയാണ് കെ സ്‌റ്റോറുകള്‍ ഇന്നു മുതല്‍ നിലവില്‍ വരുന്നത്. മാവേലി സ്‌റ്റോറുകള്‍ വഴി നിലവില്‍ നല്‍കുന്ന 13 ഇന സബ്‌സിഡി സാധനങ്ങളും ശബരി ബ്രാന്റ് ഉല്‍പ്പന്നങ്ങളും കെ സ്‌റ്റോറിലൂടെ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് ബാങ്കിലോ എ.ടിഎമ്മിലോ പോകാതെ റേഷന്‍ കടകള്‍ വഴി പണം പിന്‍വലിക്കാം. മില്‍മ ഉല്‍പ്പന്നങ്ങളും ഗ്യാസ് നിലിണ്ടറുകളും വാങ്ങാനും വെള്ളം, വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനും സൗകര്യമുണ്ടാകും.
റേഷന്‍ വ്യാപാരികള്‍ക്കും അധിക വേതനം ഇതിലൂടെ ലഭിക്കും. ബില്ലടയ്ക്കുമ്പോള്‍ ഇതിന്റെ കമ്മിഷന്‍ വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയുമാകും നല്‍കുക. മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദകര്‍ നല്‍കുന്ന കമ്മിഷന്‍ തുകയും നല്‍കും.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇതു ഗുണകരമായി മാറുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ 108 റേഷന്‍ കടകളാണ് കെ സ്‌റ്റോറുകളായ മാറുന്നത്. നിലവില്‍ 837 റേഷന്‍ കടകള്‍ കെ സ്‌റ്റോറിലേക്ക് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.