മോഷണശ്രമത്തിനിടെമലപ്പുറത്ത് ആൾക്കൂട്ട ആക്രമണം; ബിഹാർ സ്വദേശി കൊല്ലപ്പെട്ടു, എട്ട് പേർ കസ്റ്റഡിയിൽ

Advertisement

മലപ്പുറം :കീഴ്ശേരിയിൽ ബീഹാർ സ്വദേശിയായ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാജേഷ് മൻജി (36) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. സംഭവത്തിൽ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം മർദിച്ചെന്ന് പ്രതികൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണ് മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. ഇത് ക്രൂരമായ മർദനമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ അറസ്റ്റ് കൊണ്ടോട്ടി പൊലീസ് നാളെ രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Advertisement