സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ

Advertisement

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്രമായതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തമിഴ്നാട് ശ്രീലങ്ക ആൻഡമാൻ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി. കേരള അതിർത്തിയോട് ചേർന്ന് കുളച്ചൽ തീരം മുതൽ നിയന്ത്രണമുണ്ട്. ബംഗാൾ ഉൾക്കടലിലുള്ള മത്സ്യബന്ധന ബോട്ടുകളോടും കപ്പലുകളോടും ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങാനുള്ള നിർദ്ദേശവും നൽകി. മണിക്കൂറിൽ 175 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Advertisement