തിരുവനന്തപുരം.കെഎസ്ആര്‍ടിസിയിലെ ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിനു സർക്കാർ പണമനുവദിച്ചു.
30 കോടി രൂപയാണ് അനുവദിച്ചത്.രണ്ടാം ഗഡു ശമ്പളം ഉടൻ വിതരണം ചെയ്യനാണ് മാനേജ്‌മെന്റ് നീക്കം.മുഴുവൻ ശമ്പളവും ലഭിക്കാത്തതിൽ യൂണിയനുകൾ സമരത്തിലാണ്.
കഴിഞ്ഞ മാസം മുഖ്യമന്ത്രി യൂണിയനുമായി നടത്തിയ ചർച്ചയിൽ എല്ലാ മാസവും അഞ്ചിനു മൂൻപ് ശമ്പളം എന്ന് ഉറപ്പ് നൽകിയതാണ്.
എന്നാൽ ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും മേയ് അഞ്ചിനു മുൻപ് നൽകാൻ കഴിഞ്ഞില്ല.ഇതോടെ തൊഴിലാളി യൂണിയനുകൾ സമരത്തിലേക്കു
കടന്നു.ബി.എം.എസ് സൂചന പണിമുടക്ക് നടത്തി. സിഐടിയു – ടിഡിഎഫ് പ്രതിഷേധ സമരങ്ങളും തുടരുകയാണ്.ഇന്നലെ ഗതാഗത മന്ത്രി യൂണിയനുകളുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല.
സർക്കാർ സഹായിച്ചാലേ അടുത്ത ഗഡു ശമ്പളം നൽകാനാകൂ എന്ന് മന്ത്രിയും,
ഗന്ധുക്കളായുള്ള ശമ്പള വിതരണം 6 മാസം കൂടി തുടരുമെന്ന് മാനേജ്മെന്റും അറിയിച്ചു.
സമരം തുടരുമെന്ന് സിഐടിയു – ടിഡിഎഫ് യൂണിയനുകൾ വ്യക്തമാക്കി.ഇതിനിടയിലാണ് ധനവകുപ്പ് പണം അനുവദിച്ചത്.സർക്കാർ സഹായമായ 30 കോടിക്കു പുറമേ തുക കണ്ടെത്തണം.ഓവർഡ്രാഫ്റ്റ് എടുത്തായിരുന്നു ആദ്യ ഗഡു ശമ്പളം നൽകിയത്.സമരം തുടരുന്നതിലെ യൂണിയനുകളുടെ നിലപാടാണ് നിർണ്ണായകം.