മലയാള സിനിമയിലെ കള്ളപ്പണം, ഇ ഡി അന്വേഷണം തുടരുന്നു

Advertisement

കൊച്ചി.സിനിമയിലെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ പരിശോധനകൾ തുടരുന്നു. മലയാള സിനിമയിലെ കള്ളപ്പണം ഇടപാടുകളെ കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്.
ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്
ഇ ഡി യുടെ നടപടി. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ഇ.ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് സിനിമയിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചറിഞ്ഞത്. മലയാള സിനിമാനിർമാണത്തിന് വിദേശത്ത് നിന്നും പണമൊഴുകുന്നതിൽ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് ഉൾപെടെയുള്ള കാര്യങ്ങളാണ് ഇ.ഡി. പരിശോധിക്കുന്നത്. അഞ്ചു നിർമ്മാതാക്കൾ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരുടെ ഓഫീസുകളിലും വീടുകളിലും വകുപ്പ് ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു.

പൃഥ്വിരാജ്, ദുൽഖർ സൽമാൻ ,ആന്റെണി പെരുംമ്പാവൂർ , ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ് തുടങ്ങി മലയാള സിനിമയിൽ സജീവമായ താരങ്ങളുടെയും സംവിധായകരുടെയും വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. താരങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. സിനിമ മേഖലയിലെ പണം ഇടപാടുകൾ സംബന്ധിച്ച് ഈ റൈഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് റിപ്പോർട്ട്
തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നത്. നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫിനെ കഴിഞ്ഞദിവസം കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
താരങ്ങളിൽ പലരും പണം വിദേശത്തു വച്ചാണ് വാങ്ങുന്നതെന്നും . സിനിമ മേഖലയിൽ കള്ളപ്പണം ഇടപാടുകൾ നടക്കുന്നുണ്ടെന്നുമാണ് ഇ.ഡി.യുടെ വിലയിരുത്തൽ .മലയാള സിനിമാനിർമാണത്തിന് വിദേശത്ത് നിന്നും പണമൊഴുകുന്നതിൽ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് ഉൾപെടെയുള്ള കാര്യങ്ങളാണ് ഇ.ഡി. പരിശോധിക്കുന്നത്.

Advertisement