2023 മെയ് 12 വെള്ളി
BREAKING NEWS
👉 കൊല്ലം നീണ്ടകരയിൽ തലയ്ക്ക് അടിയേറ്റ് മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗം (54) മരിച്ചു.കോട്ടയം കറുകചാൽ സ്വദേശി ബിജു അറസ്റ്റിൽ
👉ഇടുക്കി കമ്പംമെട്ടിലെ നവജാത ശിശുവിൻ്റെ മരണം കൊലപാതകം.കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ദമ്പതികൾ.അഥിതി തൊഴിലാളികൾ കസ്റ്റഡിയിൽ
👉 ഇമ്രാൻ ഖാൻ ഇന്ന് കോടതിയ്ക്ക് മുന്നിലേക്ക്
👉 സച്ചിൻ പൈലറ്റിൻ്റെ കാര്യത്തിൽ ഇന്ന് തീരുമാനം.
👉 കണ്ണൂർ കൂത്ത് പറമ്പിൽ കാർ കലുങ്കിൽ ഇടിച്ച് മറിഞ്ഞ് 2 പേർ മരിച്ചു.
👉 ഇന്ന് ഉച്ചയോടെ കേരളത്തിൽ മഴ കനക്കും.
👉 മോക്ക ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു.കേരളത്തെ നേരിട്ട് ബാധിക്കില്ല.
കേരളീയം
🙏സംസ്ഥാനത്തു ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. എന്നാൽ
വിഐപി ഡ്യൂട്ടി ചെയ്യില്ല. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും നടത്തുന്ന സമരം ഇന്നും തുടരും. ആരോഗ്യമന്ത്രിയുമായി ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചതിനാലാണ് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം അവസാനിപ്പിച്ചത്.

🙏ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റുമൂലം കേരളത്തില്‍ നാലു ദിവസം മഴയ്ക്കു സാധ്യത.
ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല.
🙏ആശുപത്രികളില്‍ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. പോലീസ് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിച്ച് സുരക്ഷയും ശക്തമാക്കും. ഓര്‍ഡിനന്‍സ് അടക്കമുള്ള വിഷയങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും. ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും ഓര്‍ഡിനന്‍സില്‍ ഉള്‍പെടുത്തും.
🙏കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. ടിക്കറ്റ് എടുത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനം പോയ ശേഷമാണ് അനുമതി ലഭിച്ചത്. ഇതോടെ മന്ത്രി യാത്ര റദ്ദാക്കി. ഇന്നു രാവിലെ അജ്മാനിലും വൈകുന്നേരം ബഹറിനിലും നടക്കുന്ന മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കാനാണു മന്ത്രി പോകാനിരുന്നത്.

🙏സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷയ്ക്കായി സായുധ സേനയെ നിയോഗിക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍. മരണഭയം കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനാകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിലുള്ളവരെ പരിശോധിക്കാന്‍ ജയിലില്‍ സംവിധാനം ഏര്‍പ്പെടുത്തണം. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമാക്കി ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
🙏കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിനു ഡോ. വന്ദനദാസിന്റെ പേരിടും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പു ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
🙏സര്‍ക്കാര്‍ ആശുപത്രികളില്‍ വീണ്ടും ലഹരി രോഗികളുടെ ആക്രമണം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് ആക്രമണമുണ്ടായത്. നെടുങ്കണ്ടത്ത് മദ്യപിച്ചു അടിപിടിയില്‍ പരിക്കേറ്റ് ചികിത്സക്ക് എത്തിച്ച തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് അക്രമാസക്തനായത്. പോലീസ് ആശുപത്രിയില്‍ എത്തിച്ച ഇയാള്‍ ഇറങ്ങിയോടി. പോലീസ് വീണ്ടും പിടികൂടി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. കൈകാലുകള്‍ കെട്ടിയിട്ടാണ് ഇയാളെ ചികില്‍സിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വധശ്രമക്കേസ് പ്രതി പൊവ്വല്‍ സ്വദേശി ഫറൂഖ് (30) ആണ് അക്രമിച്ചത്. ഇയാള്‍ കുത്തിയയാളെ വീണ്ടും ആക്രമിക്കാന്‍ എത്തിയതായിരുന്നു.
🙏കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിനു തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നാലു പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും പ്രതി സന്ദീപിനെ ശ്രദ്ധിക്കാതെ മാറി നില്‍ക്കുകയായിരുന്നു. കാല്‍ മുടന്തി ബന്ധുവിനൊപ്പം പ്രതി സന്ദീപ് നടന്നു പോകുന്നതായി ദൃശ്യങ്ങളിലുണ്ട്.

🙏കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
🙏താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ ഒരു ബോട്ട് ജീവനക്കാരന്‍ കൂടി പിടിയിലായി. താനൂര്‍ സ്വദേശി വടക്കയില്‍ സവാദ് ആണ് പിടിയിലായത്. അന്വേഷണ സംഘം ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ പരിശോധന നടത്തി. അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റഡിയിലെടുത്തു.
🙏വിദേശത്തുനിന്ന് മലയാള സിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നതിനെതിരെ എന്‍ഫോഴ്സ്മെന്റ് നടപടിയെടുത്തെന്നും താന്‍ 25 കോടി രൂപ പിഴ അടച്ചെന്നുമുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരേ നിയമ നടപടിയെടുക്കുമെന്ന് പൃഥ്വിരാജ്. താന്‍ ഒരു പിഴയും അടച്ചിട്ടില്ലെന്ന് ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി.
ദേശീയം
🙏ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധിക്കു പിറകേ, സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സേവന വകുപ്പു സെക്രട്ടറി ആശിഷ് മോറെയെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സ്ഥലംമാറ്റി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി സംസ്ഥാന ഭരണത്തെ തടസപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു കേജരിവാള്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചിരുന്നത്.
🙏സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പഠിക്കാന്‍ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നല്‍കും.

🙏കര്‍ണാടകത്തില്‍ 73.19 ശതമാനം പോളിംഗ്. 1952-നു ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ശതമാനമാണിത്. നാളെയാണു വോട്ടെണ്ണല്‍. പിന്തുണ തേടി കോണ്‍ഗ്രസും ബിജെപിയും സമീപിച്ചെന്നു ജെഡിഎസ് വക്താവ് തന്‍വീര്‍ അഹമ്മദ്. ആരെ പിന്തുണയ്ക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
🙏ബഹറിനിലെ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ വിനോദ് കെ ജേക്കബിനെ നിയമിച്ചു. അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂര്‍ത്തിയായതിനാലാണ് നിയമനം. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2000 ബാച്ച് ഉദ്യോഗസ്ഥനായ വിനോദ് കെ ജേക്കബ് കൊളംബോയിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ ഡെപ്യൂട്ടി ഹൈകമീഷണറാണ്.
🙏പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തിലേക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ശേഷമാണ് നവീന്‍ പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്.
🙏മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാരിനു തുടരാമെങ്കിലും ഭരണം അട്ടിമറിക്കാന്‍ ഗവര്‍ണര്‍ നടത്തിയ നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി. ഉദ്ധവ് താക്കറെ വിശ്വാസവോട്ടെടുപ്പ് നേരിടാതെ രാജിവച്ചതിനാല്‍ പുനസ്ഥാപിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വിശ്വാസവോട്ടെടുപ്പു നടത്തിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്നു വിധിച്ചതോടെ ഭാവിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമവിധേയമായി മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന സന്ദേശമാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നല്‍കിയത്.
അന്തർദേശീയം
🙏പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്ത സൈനിക നടപടി പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ഇമ്രാന്‍ ഖാനെ ഉടനേ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതിയില്‍നിന്ന് ആരേയും അറസ്റ്റു ചെയ്യാന്‍ അനുവദിക്കില്ലെന്നും താക്കീതു നല്‍കി. അക്രമങ്ങളില്‍നിന്നു പിന്തിരിയാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ഇമ്രാനോടു കോടതി ആവശ്യപ്പെട്ടു.

🙏ഹൈക്കോടതിയില്‍
നിന്നു തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും പൊലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ചെന്നും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ സുപ്രീം കോടതിയില്‍. അഴിമതി കേസില്‍ നാടകീയമായി അറസ്റ്റ് ചെയ്ത ഇമ്രാന്‍ ഖാനെ ഒരു മണിക്കൂറിനകം ഹാജരാക്കണമെന്ന് ഉത്തരവിട്ടതനുസരിച്ച് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കായികം
🙏തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം രാജകീയ ജയവുമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ നേടിയ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ 12 കളികളില്‍ നിന്ന് 12 പോയന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി.
🙏 കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന്റെയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ഇന്നിങ്‌സുകളിലൂടെ വെറും 79 പന്തില്‍ രാജസ്ഥാന്‍ മറികടന്നു. 13 പന്തില്‍ നിന്ന് 50 തികച്ച ജയ്‌സ്വാള്‍ 47 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്‌സുമടക്കം 98 റണ്‍സോടെ പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കെതിരായ ആദ്യ ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടിച്ച ജയ്‌സ്വാള്‍ 26 റണ്‍സെടുത്തു.