തിരുവനന്തപുരം. രണ്ട് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു.ഇതോടെ ഇന്ന് മുതല്‍ ഡ്യൂട്ടിക്ക് കയറുമെന്ന കെജി എംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും. തുടര്‍ന്ന് ഐഎംഎയും സമരം പിന്‍വലിക്കുന്നതായി അറിയിച്ചു. രാത്രി ചര്‍ച്ച ചെയ്താണ് തീരുമാനം . കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ.വന്ദനാദാസ് കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഡോക്ര്‍മാര്‍ സംസ്ഥാനവ്യാപകമായി സമരത്തിന് ഇറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ചര്‍ച്ച വിളിച്ചിരുന്നു.
പ്രശ്നത്തില്‍ സ്വമേധയാ ഇടപെട്ട് പരിഹാരനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത ഹൈക്കോടതി ഡോക്ടര്‍മാരുടെ സമരത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. സംരക്ഷണത്തിനും സുരക്ഷക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു.