സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Advertisement

കൊച്ചി:
സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളടക്കം എല്ലാ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അവധിക്കാല ക്ലാസുകളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചൂടിനെ പ്രതിരോധിക്കാൻ സൗകര്യങ്ങൾ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു
അവധിക്കാല ക്ലാസുകൾ നിരോധിച്ചു കൊണ്ടുള്ള 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും വിദ്യാഭ്യാസ ഓഫീസർമാർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദേശം ലംഘിച്ച് ക്ലാസെടുക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു.
വേനൽചൂട് രൂക്ഷമാകുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ ക്ലാസുകൾ വെക്കുന്നത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്ന് സർക്കുലർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ലംഘിച്ച് ക്ലാസുകൾ നടത്തുന്നതിൽ വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
 

Advertisement