ഡോ: വന്ദന ദാസിൻ്റെ ഭൗതീക ശരീരം കടുത്തുരുത്തിയിലെ വീട്ടിലെത്തിച്ചു; പ്രതി സന്ദീപ് റിമാൻറിൽ

Advertisement

കോട്ടയം: കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ അക്രമിയുടെ കുത്തേറ്റ് കൊല ചെയ്യപ്പെട്ട വനിതാ ഡോക്ടർ വന്ദന ദാസിൻ്റ ഭൗതീക ശരീരം കോട്ടയം കടുത്തുരുത്തിയിലെ വീട്ടിലെത്തിച്ചു. 8 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഒരു നോക്ക് കാണാൻ നൂറ് കണക്കിനാളുകൾ തടിച്ചു കൂടി.മന്ത്രി വി എൻ വാസവൻ ഉൾപ്പെടെ നിരവധി പ്രമുഖരും എത്തി.

കേസ്സിലെ പ്രതി
സന്ദീപ് റിമാൻറിൽ.
14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്ത
സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 5 മണിയോടെയാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം ഉണ്ടായത്. നെടുംമ്പന യു പി സ്ക്കൂൾ അധ്യാപകൻ ആയിരുന്ന കുടവെട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് (42) ഡോക്ടറേയും 4 പോലീസുകാരെയും കുത്തുകയായിരുന്നു.
ഇതിനിടെ
ഡോ. വന്ദന ദാസിൻ്റെ ശരീരത്തിൽ 11 കുത്തുകൾ ഉണ്ടായിരുന്നതായി
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മുതുകിൽ ആറും തലയിൽ മൂന്നും കത്തുകളേറ്റു.
ശരീരത്തിലാകെ 23 മുറിവുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണകാരണമായത്.

Advertisement