ഡോ.വന്ദന പ്രതി സന്ദീപിനെ പരിശോധിക്കുമ്പോള്‍ പൊലീസ് അടുത്തുണ്ടാകാഞ്ഞതിന് കാരണം ഒരു ഡോക്ടര്‍ തന്നെ നേടിയെടുത്ത ഈ ഉത്തരവ്, വാദം ശരിയോ

കൊല്ലം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ .യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ചസംഭവത്തെത്തുടര്‍ന്ന് ആരോഗ്യമേഖലയില്‍ ചര്‍ച്ചയാകുന്ന ഉത്തരവാണ് പ്രതിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ ഡോക്ടര്‍ അടുത്തുവേണ്ട എന്ന സര്‍ക്കാര്‍ ഉത്തരവ്. പ്രതിക്ക് ഡോക്ടറോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പൊലീസിന്റെ സാന്നിധ്യം തടസമാകരുത് എന്നതിനാലാണ് ഈ ഉത്തരവിനെ ഡോക്ടര്‍മാര്‍ അനുകൂലിച്ചത്.താനൂര്‍ സ്വദേശി ഡോ.കെ പ്രതിഭയാണ് സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയുണ്ടാകാതെ ഹൈക്കോടതിയെ സമീപിക്കുകയും അവിടെനിന്നും അനുകൂല ഉത്തരവ് നേടി സര്‍
ക്കാരിന്റെ ഉത്തരവിന് കാരണമാവുകയും ചെയ്തത്.

ഇത് ഇന്ന് സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതുകൊണ്ടാണ് ഡോ.വന്ദനെയെ സഹായിക്കാന്‍ അടുത്ത് പൊലീസ് ഉണ്ടാകാതിരുന്നതെന്ന ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ പ്രതി സന്ദീപ് പരാതിക്കാരനായിരുന്നു എന്നതിനാല്‍ ഈന്യായം ുക്തമല്ലെന്ന് മറുഭാഗം വാദിക്കുന്നു. മാത്രമല്ല. മോശം പൂര്‍വകാല ചരിത്രമുള്ള ഒരാളെ ചികില്‍സക്ക് എത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരുന്നു എന്നാണ് വാദം. മാത്രമല്ല നമ്മുടെ പൊലീസ് വിലങ്ങ് ഉപയോഗിക്കുന്നത് വലിയ മടിയോടെയാണെന്നും നിയമങ്ങള്‍ മാറിവരണമെന്നും വാദമുണ്ട്.

Advertisement