പുനഃസംഘടന സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം രാജി വെച്ച് ഒഴിയുമെന്ന് കെ സുധാകരൻ

Advertisement

തിരുവനന്തപുരം. കെപിസിസി നേതൃയോഗത്തിൽ ഒരു വിഭാഗം നേതാക്കൾക്കെതിരെ വാളുയര്‍ത്തി കെ സുധാകരൻ.ഗ്രൂപ്പ് അതി പ്രസരം മൂലം സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ പോലും അഭിപ്രായ വ്യത്യാസങ്ങൾ മൂലം സാധിക്കുന്നില്ലെന്നും സുധാകരൻ പുനഃസംഘടനാ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം രാജി വെച്ച് ഒഴിയുമെന്ന് കെ സുധാകരൻ നേതൃയോഗത്തിൽ ഭീഷണിമുഴക്കി.സഹകരണം കുറവായതുകൊണ്ട് കെപിസിസിയുടെ പ്രവർത്തനങ്ങൾ പ്രതീക്ഷക്കൊത്ത് ഉയർത്താൻ സാധിച്ചില്ലെന്നും സുധാകരൻ തുറന്നടിച്ചു


സംഘടനാപരമായ പ്രവർത്തനങ്ങൾക്ക് മാർഗരേഖയുണ്ടാക്കാനുള്ള ചർച്ചയിലായിരുന്നു കെ സുധാകരന്റെ നിശിത വിമർശനം.
പുനഃസംഘടന സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം രാജി വെച്ച് ഒഴിയുമെന്ന് കെ സുധാകരൻ അന്ത്യശാസനം നൽകി.ചില നേതാക്കൾ പുനസംഘടനയോട് സഹകരിക്കുന്നില്ലെന്നും പോഷക സംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നത് പോലും തന്നെ അറിയിക്കുന്നില്ലെന്നും സുധാകരൻ വിമർശനമുനയിച്ചു.പാർട്ടിയിൽ ഗ്രൂപ്പ് അതി പ്രസരം മാത്രമേ ഉള്ളുവെന്നും സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ പോലും അഭിപ്രായ വ്യത്യാസങ്ങൾ മൂലം സാധിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.നേതൃയോഗത്തിന്റെ ഉദ്ഘാടന വേദിയിൽ തന്നെ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ പ്രതീക്ഷിച്ച തരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന സ്വയം വിമർശനം കെ സുധാകരൻ ഉന്നയിച്ചിരുന്നു

2024ലെ ലോകസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ച ചർച്ചകൾ നാളെ നേതൃയോഗത്തിൽ നടക്കും,പുനസംഘടനാ സംബന്ധിച്ച ചർച്ചകളും നാളെ സജീവമാകും

ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയാത്തതടക്കം ചർച്ചകളിൽ നാളെ ഒരു വിഭാഗം ഉന്നയിക്കും,പുനഃസംഘടനാ സംബന്ധിച്ച് അന്തിമ ധാരണയായില്ലെങ്കിൽ കെ സുധാകരൻ അടക്കം യോഗത്തിൽ കലാപകോടി ഉയർത്തും

Advertisement