കുന്നത്തൂരിൽ താലൂക്ക് തല പരിഹാര അദാലത്ത്

ശാസ്താംകോട്ട : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരിഹാര അദാലത്ത് കുന്നത്തൂർ താലൂക്കിൽ ബുധൻ രാവിലെ 10.30 മുതൽ നടക്കും.ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് ആഡിറ്റോറിയത്തിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ,ജെ.ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ പരാതികൾക്ക് തീർപ്പുണ്ടാക്കും.

പൊതുജനങ്ങൾക്ക് നേരിട്ട് മന്ത്രിമാർക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്.കൃഷി നാശത്തിനുള്ള പരിഹാരം,പരിസ്ഥിതി മലിനീകരണം,അതിർത്തി തർക്കങ്ങൾ,വയോജന സംരക്ഷണം, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങി 27 ഓളം വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുന്നത്.തിങ്കളാഴ്ച നടത്താനിരുന്ന അദാലത്ത് താനൂർ ദുരന്തത്തെ തുടർന്ന് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

Advertisement