രാത്രി അപ്രതീക്ഷിത അപകടം, തലക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

Advertisement

ആലപ്പുഴ: ബൈക്ക് അപകടത്തിൽ ആലപ്പുഴ ഹരിപ്പാട് പരിക്കേറ്റ യുവാവ് മരിച്ചു. ആറാട്ടുപുഴ കളളിക്കാട് തകിടിയിൽ മനോഹരൻറെ മകൻ മനു (24) വാണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി ഒൻപതരയോടെ കാർത്തികപ്പളളി പാലത്തിനു പടിഞ്ഞാറു ഭാഗത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അമ്മ: രശ്മി. സഹോദരി മാളു.

Advertisement