മുന്നില്‍ മാര്‍ ഇവാനിയസ് തന്നെ

Advertisement

അമ്പലപ്പുഴ: കേരള സര്‍വകലാശാല കലോത്സവം നാലുനാള്‍ പിന്നിട്ടപ്പോള്‍ 196 പോയിന്റുമായി തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജാണ് കലാകിരീടത്തിന് തൊട്ടടുത്തുള്ളത്. 148 പോയിന്റോടെ യൂണിവേഴ്സിറ്റി കോളേജ് രണ്ടാമതും 131 പോയിന്റുള്ള ശ്രീ. സ്വാതി തിരുനാള്‍ സംഗീത കോളേജ്് മൂന്നാമതും സ്ഥാനങ്ങളിലുണ്ട്. സ്ഥിരം കലാതിലകം, കലാപ്രതിഭ പുരസ്‌കാരങ്ങള്‍ക്കു പുറമെ ഈ വര്‍ഷം മുതല്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ് നേടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥിക്ക് കലാരത്ന പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ വിഭാഗം ചാമ്പ്യന് പ്രൊഫ. സുകുമാര്‍ അഴീക്കോട് മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫിയും നാടന്‍ പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് കലാഭവന്‍ മണി മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫിയും സമ്മാനിക്കും.

Advertisement