താനൂർ ദുരന്തം;ബോട്ടുടമ നാസർ കോഴിക്കോട്ട് അറസ്റ്റിൽ

Advertisement

കോഴിക്കോട്:
താനൂരില്‍ തൂവൽ തീരത്ത് 23 പേർ അപകടത്തില്‍പ്പെട്ട് മരിച്ച ബോട്ട് അറ്റ്‌ലാന്റികിന്റെ ഉടമ നാസർ അറസ്റ്റിലായി. ഉച്ചയോടെ കോഴിക്കോട് എലത്തൂരിൽ ടവർ ലൊക്കേഷൻ ലഭിച്ചെങ്കിലും പിടികൂടാനായില്ല അല്പം മുമ്പ് കോഴിക്കോട് ആകാശവാണി നിലയത്തിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു നേരെത്തെ ഇയാളുടെ വാഹനം കൊച്ചി പൊലീസ് പിടികൂടിയിരുന്നു. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും പിടിയിലായത്.
നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ബോട്ടുടമ നാസറിന്റെ മൊബൈല്‍ഫോണും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നാസറിനെതിരെ പൊലീസ് നരഹത്യാക്കേസ് എടുത്തിട്ടുണ്ട്. 

Advertisement