താനൂർ ബോട്ട് അപകടം: ബോട്ട് ഉടമ നാസറിന്റെ വാഹനം പിടികൂടി

Advertisement

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്‌ലാന്റികിന്റെ ഉടമ നാസറിന്റെ വാഹനം പൊലീസ് പിടികൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും പിടിയിലായത്. നാസര്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനായിട്ടില്ല. 

നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ബോട്ടുടമ നാസറിന്റെ മൊബൈല്‍ഫോണും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നാസറിനെതിരെ പൊലീസ് നരഹത്യാക്കേസ് എടുത്തിട്ടുണ്ട്. 

പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ട് 22 പേരാണ് മരിച്ചത്.

Advertisement