വാർത്താനോട്ടം

Advertisement

2023 മെയ് 08 തിങ്കൾ

BREAKING NEWS

😭 താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 22 മരണം സ്ഥിരീകരിച്ചു.

😭 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന്
സ്ഥിരീകരിച്ചിട്ടുണ്ട്.

😭 40 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു.
ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു ദുരന്തം

😭 10 പേർ ചികിത്സയിലുണ്ട് ,ഇതിൽ 7 പേരുടെ നില ഗുരുതരമാണ്.

😭മരിച്ചവരുടെ പോസ്റ്റ് മാർട്ടം നടപടികൾ മലപ്പുറത്തെ 5 ആശുപത്രികളിലായി പൂർത്തിയാകുന്നു.

😭 പോസ്റ്റ് മാർട്ടം പൂർത്തിയായ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി തുടങ്ങി.

😭 ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ്

😭 ബോട്ടുടമ നാസർ ഒളിവിൽ. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പോലീസ് കേസ്സെടുത്തു.

😭 മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്നും പോലീസ്

😭 തിരച്ചിലിന് 21 അംഗ എൻ ഡി ആർ എഫ് സംലമെത്തി. 5 ഗ്രൂപ്പുകളായി ഇവർ തിരച്ചിൽ തുടങ്ങി.

😭 മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

😭 ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.അദാലത്തുകൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു.

😭രാഷ്ട്രപതി ,
ഉപരാഷ്ട്രപതി ,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

കേരളീയം

😭 തൂവൽ തീരത്ത് ബോട്ടപകടത്തിൽ കണ്ടെത്താനുള്ള ഒരാൾക്കായി തിരച്ചിൽ തുടങ്ങി.

😭 തൂവൽ തീരത്ത് ബോട്ട പടകത്തിൽ മരിച്ചവർ. പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), ആവില്‍ ബീച്ച് കുന്നുമ്മല്‍ കുഞ്ഞമ്പി (38), താനൂര്‍ ഓലപ്പീടിക കാട്ടില്‍ പീടിയേക്കല്‍ സിദ്ദീഖ് (35), മകള്‍ ഫാത്തിമ മിന്‍ഹ (12), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ ജാബിര്‍ (40), മകന്‍ ജരീര്‍ (12), പരപ്പനങ്ങാടി കുന്നുമ്മല്‍ സീനത്ത് (38), ഒട്ടുമ്മല്‍ കുന്നുമ്മല്‍ വീട്ടില്‍ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീല, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫ്ലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ സബറുദ്ദീന്‍ (38) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍.

😭പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ബോട്ടിന്റെ വാതില്‍ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ബോട്ടില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

😭 താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

🙏എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷം. അഴിമതിയാരോപണങ്ങള്‍ ശക്തമായിട്ടും മുഖ്യമന്ത്രി കാണാമറയത്തിരുന്ന് സംസാരിക്കുകയാണെന്നും, തുടര്‍ ഭരണം കിട്ടിയെന്ന് കരുതി അഴിമതിയാരോപണം ഇല്ലാതാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

🙏എഐ ക്യാമറ,കെ.ഫോണ്‍ തുടങ്ങിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി

🙏ക്യാമറ വിവാദത്തില്‍ വിശദീകരണവുമായി പ്രസാഡിയോ. കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി.

🙏എഐ ക്യാമറ വിഷയത്തില്‍ അഴിമതി നടന്നിട്ടെല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല. ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസയും ഇതുവരെ ചെലവാക്കിയിട്ടില്ല എന്നും കണക്കുകള്‍ സഹിതം അദ്ദേഹം വ്യക്തമാക്കി.

🙏റോഡ് ക്യാമറ അഴിമതി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദന്‍ ചെയ്തതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

🙏ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ബി എം എസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ അര്‍ധരാത്രിമുതല്‍ തുടങ്ങി. പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

🙏മണിപ്പൂര്‍ കലാപം തുടരുന്നതില്‍ ആശങ്കയും വേദനയും ഉണ്ടെന്നു മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. സാധാരണക്കാരായ മനുഷ്യരുടെ ജീവനും സ്വത്തിനും കനത്ത നഷ്ടമാണ് കലാപം മൂലമുണ്ടായത്. കലാപം തുടങ്ങാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നുണ്ടായതായാലും അത് ഒന്നിനും പരിഹാരമല്ലെന്നും എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും മാര്‍ത്തോമ സഭാ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
.
🙏ദമയന്തിയായി മന്ത്രി അരങ്ങിലെത്തി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അഞ്ചാം ദിവസത്തിലാണ് സംഗമ വേദിയില്‍ നളചരിതം ഒന്നാംദിവസം കഥകളിയില്‍ മന്ത്രി ആര്‍ ബിന്ദു വീണ്ടും ചായമിട്ടത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ബിന്ദു ടീച്ചര്‍ കഥകളി വേഷത്തില്‍ വീണ്ടും അരങ്ങിലെത്തിയത്.

🙏തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ അമ്മ അറസ്റ്റിലായി. കാഞ്ഞിരംകുളം സ്വദേശിനി അഞ്ജുവാണ് അറസ്റ്റിലായത്. കുഞ്ഞിനെ വില്‍ക്കാന്‍ ഇടനില നിന്ന മാതാവിന്റെ സുഹൃത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

🙏അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അടിമാലി 200 ഏക്കര്‍ മരോട്ടിക്കുഴിയില്‍ ഫിലിപ്പ് തോമസ് അടിമാലി പൊലീസിന്റെ പിടിയിലായി.രണ്ട് തവണകളായി മൂന്നുലക്ഷത്തിനടുത്ത് തുകയാണ് ഇയാള്‍ സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയത്.

ദേശീയം

🙏തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്റെ തീരുമാനപ്രകാരം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍
എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനത്തില്‍ എത്തിയത്.

🙏കര്‍ണാടക തെരഞ്ഞെടുപ്പില്‍ കേരള സ്റ്റോറിയും ചര്‍ച്ചയാക്കുന്ന ബി ജെ പി സിനിമ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. കേരളാ സ്റ്റോറി സിനിമ ബെംഗളുരുവില്‍
പ്രദര്‍ശിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം.

🙏ക്ഷേത്രത്തിന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതര്‍. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ബിജെപിയുടെ വാഹനം പിടിച്ചെടുത്തത്.

🙏കര്‍ണാടകയില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കെ ബംഗളുരുവില്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബി ജെ പി പ്രചാരണം നേരിട്ട് നയിച്ചപ്പോള്‍ കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തി. അവസാനലാപ്പില്‍ പ്രചാരണം കൊട്ടിക്കയറുകയാണ് കര്‍ണാടകയില്‍.

🙏മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ഡോ.രാജേഷ് കുമാറിനെ മാറ്റി. പകരം വിനീത് ജോഷിക്കാണ് പുതിയ ചുമതല. മണിപ്പൂരിലെ ആഭ്യന്തര കലാപ സാഹചര്യത്തിലാണ് നിയമനം.

🙏പുല്‍വാമയില്‍ ആറ് കിലോയോളം ഭാരം വരുന്ന ബോംബ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരബന്ധമുള്ള ഇഷ്ഫാക്ക് അഹമ്മദ് വാനിയെന്ന പുല്‍വാമ സ്വദേശിയെ അറസ്റ്റ് ചെയ്തു. നടപടിയിലൂടെ ഒഴിവാക്കാനായത് വന്‍ ദുരന്തമെന്ന് ജമ്മുകശ്മീര്‍ പൊലീസ് പ്രതികരിച്ചു.

🙏ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയുമെന്ന് മുന്നറിയിപ്പുമായി ഗുസ്തി താരങ്ങള്‍ .തുടര്‍ പ്രക്ഷോഭത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഘാപ്പ് നേതാക്കളുടെയും,കര്‍ഷക സംഘടനകളുടെയും പിന്തുണ. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യല്‍ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ ആരോപിച്ചു.

അന്തർദേശീയം

🙏ഓണ്‍ലൈന്‍ വീഡിയോകള്‍ ഭരണകൂടം സെന്‍സര്‍ ചെയ്യുന്നതിനാല്‍ ചൈനയിലെ ദാരിദ്ര്യത്തിന്റെ അളവ് എത്രമാത്രമാണെന്ന് രാജ്യത്തെ ജനങ്ങള്‍ പോലും അറിയുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

🙏സിറിയയെ ഉപാധികളോടെ അറബ് ലീഗില്‍ തിരിച്ചെടുക്കാന്‍ ധാരണയായി. ഒരു പതിറ്റാണ്ടിലധികം നീണ്ട വിലക്കിന് ശേഷം ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് അറബ് ലീഗ് വക്താവ് പറഞ്ഞു. സിറിയയുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള അറബ് രാജ്യങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.

കായികം

🙏ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 56 റണ്‍സ് ജയം. പുറത്താവാതെ 94 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും 81 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയുടേയും കരുത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

🙏ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 95 റണ്‍സ് നേടിയ ജോസ് ബട്ലറുടേയും 66 റണ്‍സ് നേടിയ സഞ്ജു സാംസണിന്റേയും മികവില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അവസാന പന്തിലാണ് ഹൈദരാബാദ് മറികടന്നത്.

Advertisement