എഐ ക്യാമറ വിവാദം, കോൺഗ്രസ് ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകും

Advertisement

തിരുവനന്തപുരം.എഐ ക്യാമറ വിവാദത്തിൽ കോൺഗ്രസ് ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകും. അഴിമതി ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിയമനടപടികൾക്കൊപ്പം സംസ്ഥാന വ്യാപക പ്രതിഷേധങ്ങളും ഉടൻ പ്രഖ്യാപിക്കും.
ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ
മുഖ്യമന്ത്രിയെ പൂർണമായും പ്രതിരോധിക്കുകയാണ് സിപിഎം. ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്നും ഉപകരാറുകൾക്ക് സർക്കാർ ഉത്തരവാദിയല്ലെന്നും ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

Advertisement