താനൂർ ബോട്ട് ദുരന്തം : മരണസംഖ്യ 22ആയി ,ബോട്ടുടമയ്ക്കെതിരെനരഹത്യയ്ക്ക് കേസ്; മരിച്ചവരുടെ പോസ്റ്റ് മാർട്ടം നടപടികൾ തുടങ്ങി,മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംഭവ സ്ഥലത്തേക്ക്

Advertisement

മലപ്പുറം: ഒട്ടുമ്പ്രത്ത് തൂവൽ തീരത്ത് വിനോദ സഞ്ചാരത്തിനിടെ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരണം 22 ആയി ഉയർന്നു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളും ആണ്. 10 പേർ ചികിത്സയിലുണ്ട് ,ഇതിൽ 7 പേരുടെ നില ഗുരുതരമാണ്.
മരിച്ചവരുടെ പോസ്റ്റ് മാർട്ടം നടപടികൾ മഞ്ചേരി മെഡിക്കൽ കോളജ്, തിരുരങ്ങാടി, പെരിന്തൽമണ്ണ ആശുപത്രികളിൽ തുടങ്ങി.
തിരച്ചിലിന് 21 അംഗ എൻ ഡി ആർ എഫ് സംലമെത്തി. 5 ഗ്രൂപ്പുകളായി ഇവർ തിരച്ചിൽ തുടങ്ങി. ഇതിനിടെ ബോട്ടുടമ നാസർ ഒളിവിൽ പോയി. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പോലീസ് കേസ്സെടുത്തു.ബോട്ടിന് ഫിറ്റ്നസ് ലഭിച്ചത് സംബന്ധിച്ചും അന്വേഷണം നടത്തും.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.അദാലത്തുകൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു. രാഷ്ട്രപതി ,ഉപരാഷ്ട്രപതി ,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

Advertisement