മലപ്പുറം: ഒട്ടുമ്പ്രത്ത് വിനോദ സഞ്ചാരത്തിനിടെ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ ഇതുവരെ 21മരണം സ്ഥിരികരിച്ചു. ഇതിൽ 6 കുട്ടികളും ഉൾപ്പെടും. 12 പേരെ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ അപകടസ്ഥലം സന്ദർശിക്കും. നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.അദാലത്തുകൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ബോട്ട് പൂർണ്ണമായും കരയ്ക്ക് എത്തിക്കാനായില്ല. ബോട്ടിൻ്റെ ഒരു ഭാഗം ഇപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ബോട്ട് പൊളിച്ച് പരിശോധിച്ചപ്പോൾ രണ്ട് മൃതദേഹങ്ങൾ ലഭിച്ചു.ഇതിൽ ഒരണ്ണം സബറുദീൻ എന്ന പോലീസുകാരൻ്റേതാണ്. മരണസംഖ്യ 22 ആയതായി രക്ഷാപ്രവർത്തകർ പറയുന്നു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം. രാത്രി 7നും 7.40നും ഇടയ്ക്കാണ് അപകടം ഉണ്ടായത്.
രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും പ്രദേശവാസികൾ പറയുന്നുർ.ഇന്ന് രാത്രി മുഴുവനും രക്ഷാപ്രവർത്തനം നടക്കും.
Home News Breaking News താനൂർ ബോട്ട് ദുരന്തം ; മരണസംഖ്യ 21ആയി , മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നാളെ സ്ഥലം...