മലപ്പുറം ബോട്ടപകടം: ഒരാളെ തിരിച്ചറിഞ്ഞു, ലൈഫ് ജാക്കറ് ഇല്ലായിരുന്നു; ഗ്ലാസ് ബോട്ട് കമിഴ്ന്ന് ചെളിയിൽ പൂണ്ടു

Advertisement

മലപ്പുറം: പരപ്പനങ്ങാടിയിലെ വിനോദയാത്ര ബോട്ട് മറിഞ്ഞ് മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കുന്നുമ്മൽ ജാഗറിൻ്റെ ഭാര്യ 38 വയസ്സുള്ള കുഞ്ഞിമ്മുവിനെയാണ് തിരിച്ചറിഞ്ഞത്.
20തോളം പേർക്ക് കയറാവുന്ന ബോട്ടിൽ 40തോളം ആളുകൾ ഉണ്ടായിരുന്നതായി പറയുന്നു.ബോട്ട് തലകീഴായി മറിയുകയായിരുന്നു. ഗ്ലാസ് ബോട്ട് ആയിരുന്നു.8 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
ഇതുവരെ ആറ് മരണം സ്ഥിരികരിച്ചതായി മന്ത്രി വി.അബ്ദുറഹ്മിമാൻ നേരത്തെ അറിയിച്ചിരുന്നു.എന്നാൽ മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. അവധി ദിവസമായിരുന്നതിനാൽ ധാരാളം ആളുകൾ തീരത്ത് ഉണ്ടായിരുന്നു. പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.
ബോട്ട് ഉയർത്താൻ ശ്രമം നടക്കുന്നതായായി മന്ത്രി പറഞ്ഞു. മലപ്പുറം താനൂർ ഒട്ടുബ്രത്ത് കെട്ടുങ്ങൽ ബീച്ചിലാണ് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു .പരിക്കേറ്റവരെ പരപ്പനങ്ങാടി, തിരുരങ്ങാടി, താനൂർ ആശുപത്രികളിലേക്ക് കൊണ്ട് വരുന്നു.നിരവധി ബോട്ടുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. പോലീസും ഫയർഫോഴ്സും എത്തി.നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കരയിൽ നിന്ന് 20 അടിയിലേറെ ദൂരത്തായാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക വിവരം. പൂരപ്പുഴ കൂടി ചേരുന്ന സ്ഥലത്താണ് അപകടം നടന്നത്. ആഴകൂടുതൽ ഉള്ള സ്ഥലമാണ്. അപകടസ്ഥലത്ത് ആവശ്യമായ വെളിച്ചം എത്തിച്ചു.

Advertisement