തമിഴ്നാട്ടിൽ കാറപകടം ചെങ്ങന്നൂർ സ്വദേശി മരിച്ചു

Advertisement

തിരുപ്പത്തൂർ:തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂർ തേവേരി മണപ്പുറത്ത് നിലേഷ് ബാബുവാണ് മരിച്ചത്. ചെന്നൈ സിറ്റി ബാങ്കിലെ ഉദ്യോഗസ്ഥനാണ്. തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂരിൽ വച്ചാണ് നിലേഷ് സഞ്ചരിച്ച കാർ ലോറിയ്ക്ക് പിന്നിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ദേശീയപാതയിലെ ഫ്ളൈഓവറിലായിരുന്നു അപകടം. ഒപ്പം സഞ്ചരിച്ച ഭാര്യ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ഡ്രൈവർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇന്നു രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ചെന്നൈ കില്‍പ്പോക്ക് സെമിത്തേരിയില്‍ നടക്കും.

Advertisement