തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷകള്‍ ഇന്ന് നടന്നു.
കോഴിക്കോട് ഈങ്ങാപ്പുഴ സ്കൂളിൽ പരീക്ഷ ഒരു മണിക്കുറിലേറെ വൈകി. ചോദ്യപേപ്പർ തികയാതിരുന്നതാണ് കാരണം. പരീക്ഷ വൈകിയതിൽ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.
ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലായിരുന്നു പരീക്ഷ.
വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളടക്കം രാജ്യത്താകെ 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടന്നത്. ആകെ 20 ലക്ഷത്തിലധികം കുട്ടികള്‍ ഇത്തവണ പരീക്ഷ എഴുതിയതായാണ് കണക്ക്. കേരളത്തില്‍ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുതിയത്. മുന്‍ വര്‍ഷങ്ങളിലെ വിവാദങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നു.
Home News Breaking News നീറ്റ് പരീക്ഷ നടന്നു;കോഴിക്കോട് ഇങ്ങാപ്പുഴ സ്ക്കൂളിൽ ഒരു മണിക്കുറിലേറെ വൈകി;പ്രതിഷേധിച്ച് രക്ഷിതാക്കൾ