എഐ ക്യാമറ: കോടതിയെ സമീപിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി ആന്റണി രാജു

Advertisement

വിവാദത്തിൽ കോടതിയെ സമീപിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നവർ ധൈര്യമുണ്ടെങ്കിൽ കോടതിയെ സമീപിക്കണം. ടെൻഡർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണ് ഇപ്പോൾ നടക്കുന്നത്. 
കോൺഗ്രസ് ഫാക്ടറിയിലെ നുണക്കഥ പൊളിയും. മുഖ്യമന്ത്രിയെയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമം വിലപ്പോകില്ല. ഉപകരാർ യുഡിഎഫ് കാലത്തെ മാനദണ്ഡങ്ങളാണ് പാലിച്ചത്. ഇതിൽ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി പറഞ്ഞു.
 

Advertisement