ചേർത്തല – അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്
യാത്രികരായ 2 യുവാക്കൾ മരിച്ചു. പള്ളിപ്പുറം സ്വദേശികളായ തൂവനത്തുവെളി ബിസ്മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ് (22 ) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പള്ളിപ്പുറം കൂവക്കാട്ട് പ്രണവ് പ്രകാശ് (23) ഗുരുതര പരു രുക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ
10.30 നായിരുന്നു അപകടം