പൊലീസുകാര്‍ക്കെന്താ ഷൂട്ടിംങ് സൈറ്റില്‍ കാര്യം, സിനിമ സൈറ്റുകളില്‍ ഇനി ഷാഡോ പൊലീസും

Advertisement

കൊച്ചി.സിനിമ സൈറ്റുകളിലെ ലഹരി ഉപയോഗത്തിൽ പരിശോധന നടത്താൻ ഒരുങ്ങി പോലീസ്. ഷൂട്ടിങ് സെറ്റുകളിൽ ഷാഡോ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ .
സിനിമാക്കാരുടെ തുറന്നുപറച്ചിൽ സ്വാഗതാർഹം. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ലൊക്കേഷനു –
കളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ടനുഭവമില്ലെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി.
ലഹരി ഉപയോഗിക്കുന്നവരെ തള്ളിപ്പറയാൻ രാഷ്ട്രീയപാർട്ടികൾ തയ്യാറാകണമെന്ന് മേജർ രവിയും പ്രതികരിച്ചു.

സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന താരങ്ങളുടെ തുറന്നുപറച്ചിലിനു പിന്നാലെ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് പോലീസ്. സിനിമ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍ പറഞ്ഞു.സെറ്റുകളില്‍ ഷാഡോ പൊലീസിന്‍റെ സാന്നിധ്യമുണ്ടാകും. ഇതുവരെ ആരില്‍നിന്നും പരാതിലഭിച്ചിട്ടില്ല

സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ടെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്. ലഹരി ഉപയോഗം ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അവസാനിപ്പിച്ചയാളാണ് താനെന്നും ധ്യാൻ ശ്രീനിവാസൻ .

സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ടനുഭവമില്ലെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി.
ഒരാളേയും വിലക്കുന്നത് ശരിയല്ല. ഷെയ്ൻ നിഗമും ശ്രീനാഥ് ഭാസിയും നല്ല കഴിവുള്ള നടൻമാരാണ്. ലഹരിയാണ് പ്രശ്നമെങ്കിൽ ഇവർ ഭാഗമായ എല്ലാ സെറ്റുകളിലും പ്രശ്നമുണ്ടാകേണ്ടേയെന്നും എസ് എൻ സ്വാമി ചോദിച്ചു

പോലീസ് നടപടിയോട് യോജിക്കുന്നുവെന്നും ലഹരി ഉപയോഗിക്കുന്നവരെ തള്ളിപ്പറയാൻ രാഷ്ട്രീയപാർട്ടികൾ തയ്യാറാകണമെന്നും മേജർ രവിയും പ്രതികരിച്ചു.

സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ഇതിനുശേഷം ആവശ്യമെങ്കിൽ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെയും തീരുമാനം

Advertisement